പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.

 ജീയുടെ പ്രസംഗത്തിൽ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമുണ്ട്.



1) പാകിസ്ഥാനിൽ 5 മില്യൺ ഹിന്ദുക്കളുണ്ടായിട്ടും ഹിന്ദുവിനെ കൊല്ലാൻ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ ഭീകരവാദികൾ എന്തിന് കാശ്മീരിലേക്ക് വന്നു?


പാക്കികൾക്ക് ശത്രുത ഇന്ത്യയോടാണ്, മതമല്ല അവരുടെ പ്രശ്നം അവരേറ്റവും കൂടുതൽ കൊന്നത് കാശ്മീരിലെ മുസ്ലിംകളെയാണ്. 1947 ന് ശേഷം അവർ ആദ്യമായി മതം നോക്കി കൊന്നത് പഹൽഗാമിലാണ്. അവരത് ചെയ്തില്ലായിരുന്നുവെങ്കിൽ, കണ്ണിൽ കണ്ടവരെയെല്ലാം കൊന്നിരുന്നു എങ്കിൽ ജീക്ക് വികാര ഭരിതനാകാൻ ‘സിന്ദൂരം’ എന്ന പേര് ഉണ്ടാകുമായിരുന്നില്ല. സിന്ദൂരം തൊടുന്ന കോടിക്കണക്കിന് സ്ത്രീകളുടെ മനസ്സിൽ തൊടാൻ ജീക്ക് കഴിയുമായിരുന്നില്ല.


2) സംഘർഷം തുടങ്ങിയ ആദ്യ ദിവസം മുതൽ അന്തരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യയുടെ 2-5 റാഫേൽ വിമാനങ്ങൾ ശത്രു സൈന്യം അടിച്ചിട്ടു എന്ന ആരോപണമുണ്ട്. സൈന്യമോ ജീയോ അത് നിഷേധിച്ചിട്ടില്ല. കോടികൾ അഴിമതി നടത്തിയ റഫേൽ വഴിയുള്ള അഴിമതി ഇനിയും തുടരും. മാർക്കറ്റ് വിലയുടെ നാലിരട്ടി കൊടുത്ത് നേരത്തെ 36 വിമാനങ്ങൾ വാങ്ങിയതിന് പുറമെ 26 എണ്ണം കൂടി വാങ്ങുന്നുണ്ട്. റഫേൽ എന്ന വാക്ക് ചർച്ചയാകാതിരിക്കണമെന്ന് ജീക്ക് നിർബന്ധമുണ്ട്. 


3) ഇന്ത്യൻ സൈന്യം നേടിയ അഭിമാനകരമായ നേട്ടങ്ങളുടെ ശോഭ കെടുത്തി കളഞ്ഞത് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകളാണ്. ഈ വിഷയത്തിൽ മൂന്നാമതൊരു കക്ഷിയും ഇടപെട്ടിട്ടില്ല എന്നൊരു വാക്ക് ജീ പറഞ്ഞുന്നു എങ്കിൽ ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ യശസ്സ് ഉയരുമായിരുന്നു, ജീ അത് പറഞ്ഞിട്ടില്ല ട്രംപിന്റെ ഇടപെടൽ നിഷേധിച്ചിട്ടില്ല. 


യുദ്ധവിജയം ആഘോഷിക്കാൻ ബിജെപി തയ്യാറായി കഴിഞ്ഞു. തെരെഞ്ഞെടുപ്പിന് മുമ്പ് ഓപ്പറേഷൻ സിന്ദൂർ സിനിമ ഇറങ്ങാനുള്ള സാധ്യതയുണ്ട്. ജീ തന്നെയായിരിക്കും നായകൻ എന്ന കാര്യത്തിൽ സംശയം വേണ്ട.


ചില സംവിധായകർ സിനിമക്ക് പേരിട്ട ശേഷമാണ് തിരക്കഥ പൂർത്തിയാക്കുന്നതും ഷൂട്ടിങ് തുടങ്ങുന്നതും. ചിലരാവട്ടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് പേരിടുക. പേരിട്ട് ശേഷം തിരക്കഥ തയ്യാറാക്കുന്ന ജീയുടെ സിനിമ ഗംഭീരമാകും. യഥാർത്ഥ നായകൻ തന്നെ സിനിമയിൽ നായകനാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഇന്നത്തെ പ്രസംഗത്തിന് വേണ്ടിയെടുത്ത റിസ്ക് നോക്കൂ, ഒരു ഗംഭീര നടനെ തെളിഞ്ഞു കാണാൻ സാധിക്കും. എത്ര റിട്ടേക് എടുത്തിട്ടായിരിക്കും വികാരവും ശബ്ദവിന്യാസവുമൊക്കെ കൃത്യമായി ചേർത്ത് റെക്കോഡിംഗ് പൂർത്തീകരിച്ചിട്ടുണ്ടാവുക…! 


പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

എന്തൊക്കെ കോണോത്തിലെ നിയമമാണ് ഈ നാട്ടിൽ?