സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,
ഇവരിൽ ഒരാളെ നിങ്ങൾ
മറന്നു കാണും.
മുഹമ്മദ് സനാഉല്ല, 30 വർഷം ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്ത പട്ടാളക്കാരൻ, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അസമിൽ പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയപ്പോൽ അദ്ദേഹത്തെ വിദേശി എന്ന് മുദ്രകുത്തി പൗരത്വം നിഷേധിച്ച് കോൺസൻട്രേഷൻ കാമ്പിലേക്കയച്ചു. അന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. ഇപ്പോൾ എത്രപേർ ആ സൈനികനെ ഓർക്കുന്നുണ്ട്?
സോഫിയ ഖുറേഷിയെ ലോകം
പാടി പുകഴ്ത്തുമ്പോൾ സംഘപരിവാർ അവരെ നോട്ടമിട്ടുവെച്ചതാണ്. ആവേശക്കമ്മറ്റിക്കാർ പിന്മാറിയാൽ
എവിടെയെങ്കിലുമിട്ട് പിടിക്കാൻ വേണ്ടി. ഭീകരവാദികളുടെ സഹോദരി എന്നാണ് മധ്യപ്രദേശിലെ
ബിജെപി നേതാവും മന്ത്രിയുമായ വിജയ് ഷാ സോഫിയയെ വിശേഷിച്ചത്…!
സംഘപരിവാറിന് മുന്നിൽ
രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട
പേരാണ് മുഹമ്മദ് സനാഉല്ല, അയാൾക്ക് കിട്ടാത്ത
എന്തെങ്കിലും ഔദാര്യം നിങ്ങൾക്ക് കിട്ടുമെന്ന് കരുതരുത്. സോഫിയ ഖുറേഷിയെ ഭീകരവാദത്തോട്
ചേർത്ത് കെട്ടാൻ മടിയില്ലാത്ത കൂട്ടർ നിങ്ങളെയൊക്കെ രാജ്യസ്നേഹികളായി പരിഗണിക്കും എന്ന്
സ്വപ്നം പോലും കാണരുത്.
ഓപ്പറേഷൻ സിന്ദൂർ
മറ്റൊരു കേരളാ സ്റ്റോറിയോ, കാശ്മീർ ഫയൽസോ,
ചാവയോ ആയി നമുക്ക് മുന്നിലെത്തുമ്പോൾ അതിൽ അബ്രഹാം
ഖുറേഷിയും സോഫിയ ഖുറേഷിയുമൊക്കെ കഥാപാത്രങ്ങളാകും, യാഥാർഥ്യവും കാല്പനീകതയും തിരിച്ചറിയാൻ കഴിയാത്ത വിധം അവർ പ്രത്യേക
വിഭാഗങ്ങൾക്ക് വില്ലൻ വേഷങ്ങൾ നൽകും.

Comments
Post a Comment