നഫീസ താത്തയുടെ ഊരുചുറ്റൽ
നഫീസ താത്തയുടെ ഊരുചുറ്റലിനെ അപഹസിച്ച തലേക്കെട്ടുകാരനെ മുസ്ലിംകൾ തലങ്ങും വിലങ്ങും ഊക്കുന്നുണ്ട്, പക്ഷേ മോഹൻ ഭഗവതിനെതിരെ ചുരുക്കം അവിശ്വാസികളല്ലാതെ ഹിന്ദു വിശ്വാസികൾ ആരെങ്കിലും മിണ്ടുന്നുണ്ടോ?
ഉസ്താദിന്റെ സ്ത്രീ വിരുദ്ധത കണ്ട അമുസ്ലിംകളിൽ എത്ര പേർ മോഹൻ ഭഗത്തിന്റെ സ്ത്രീ വിരുദ്ധത കണ്ടിട്ടുണ്ട്? എത്ര പത്രങ്ങൾ, എത്ര ചാനലുകൾ, എത്ര സോഷ്യൽ മീഡിയ പ്രൊഫൈലുകൾ...?
ഉസ്താദ്, പ്രസംഗവും കഴിഞ്ഞു കവറും വാങ്ങി പോകുന്ന വെറും ഒരു ഉസ്താദും മോഹൻ ഭഗവത് ഇന്ത്യൻ ഭരണ കൂടത്തെ നിയന്ത്രിക്കുന്ന സൂപ്പർ പവറുമാണ്.
രാജ്യത്തിന്റെ ഔദ്യോഗിക മതത്തിനെതിരെ മിണ്ടാൻ ചിലർക്ക് പേടിയാണ്, ചിലർക്കാവട്ടെ ആ മതത്തിലെ പേക്കൂത്തുകൾ ആനന്ദ ദായകമാണ്, കുംഭമേളയിൽ നടക്കുന്ന പരിസരമലിനീകരണം മറ്റേതെങ്കിലും മതത്തിന്റെ പേരിൽ ആയിരുന്നെങ്കിലുള്ള പുകില് നിങ്ങൾ ഊഹിച്ചു നോക്കൂ… സംസ്ഥാന ഇടപെടൽ, കേന്ദ്ര ഇടപെടൽ, കോടതി ഇടപെടൽ, പ്രകൃതി സ്നേഹികളുടെ ഇടപെടൽ… വൗ ‘നിങ്ങൾ’ തകർത്തേനെ.
ഉസ്താദിനെ ഞങ്ങൾ എതിർക്കും, നിങ്ങളിൽ പലർക്കും അതിന് യോഗ്യതയില്ലെന്ന് തുറന്ന് പറയാതിരിക്കാൻ വയ്യ കൂട്ടരേ...
Comments
Post a Comment