ചില കൂട്ടർക്ക് രാജ്യം നശിച്ചാലും സാരമില്ല, മുസ്ലിമിങ്ങൾക്ക് പണിക്കിട്ടുന്നത് കണ്ടാൽ മതി

 ചില കൂട്ടർക്ക് രാജ്യം നശിച്ചാലും സാരമില്ല, മുസ്ലിമിങ്ങൾക്ക് പണിക്കിട്ടുന്നത് കണ്ടാൽ മതി 











2021 മാർച്ച് 4 നായിരുന്നു സംഭവം.


മധ്യ പ്രദേശിലെ ഭോപ്പാലിൽ കോർപറേഷൻ കൗൺസിലറായിരുന്ന ഷഫീക്ക് അൻസാരിക്കെതിരെ ഒരു സ്ത്രീ കേസ് കൊടുത്തു. 


മകന്റെ വിവാഹത്തിന് സഹായം ഓഫർ ചെയ്ത് വീട്ടിലേക്ക് വിളിപ്പിച്ച് അൻസാരി തന്നെ ബലാൽസംഗം ചെയ്തു എന്നായിരുന്നു പരാതി.


പരാതിക്കാരി ഹിന്ദു ആയിരുന്നത് കൊണ്ട് മനുസ്മൃതി ഭരണ കൂടം സടകുടഞ്ഞെഴുന്നേറ്റു.


അൻസാരിയുടെ മകനെയും ബന്ധുവിനെയും കൂടി കേസിൽ പ്രതി ചേർത്തു, കൃത്യം ഒൻപതാം ദിവസം 2021 മാർച്ച് 13 ന് മനുസ്മൃതി ഭരണക്കാർ അൻസാരിയുടെ വീട് ബുൾഡോസർ വെച്ച് തകർത്തു, അൻസാരി ജയിലിലായി. 


എഴുത്തും വായനയും അറിയാവുന്ന അൽപം രാഷ്ട്രീയ ബോധമുള്ള മനുഷ്യനായത് കൊണ്ട് അൻസാരി കോടതിയെ സമീപിച്ചു, നിരന്തരമായി കേസ് നടത്തി. ഒടുക്കം സത്യം പുറത്ത് വന്നു, ഹിന്ദു സ്ത്രീ ഷഫീക്ക് അൻസാരിയോട് വ്യക്തി വിരോധം തീർക്കാൻ  കെട്ടിച്ചമച്ചതാണ് ബലാൽസംഗ കഥ, സത്യം ബോധ്യമായ ചാണകത്തിൽ വീഴാത്ത ജഡ്ജി അൻസാരിയെ വെറുതെ വിട്ടു. 


എന്നിട്ടെന്തായി?


എന്താവാൻ! 


ഗംഗാ നദിയിൽ ഒരുപാട് വെള്ളം ഒഴുകിപ്പോയി ആ വെള്ളത്തിൽ, ശവങ്ങളും ചാണകവും തീട്ടവും മൂത്രവും ഒഴുകി, ചിലരതിൽ കുളിച്ചു, ചിലർ കുടിച്ചു. ഭരിക്കുന്നവരും പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ കാറിത്തുപ്പിയും തൂറി നിറച്ചും ഇന്ത്യൻ ജനാധിപത്യം മനുസ്മൃതി രാജ്യത്തേക്കുള്ള പ്രയാണം തുടരുന്നു.


ഷഫീക്ക് അൻസാരിയുടെ അനുഭവം നൂറുകണക്കിന് പേർക്ക് മുമ്പും ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാവുകയും ചെയ്യും. പോയവർക്ക് പോയി, പോകാനുള്ളവർക്ക് പോകും.

തെരെഞ്ഞെടുപ്പുകളില്ലാത്ത, ഭരണഘടനയില്ലാത്ത മധുരമനോജ്ഞ മനുസ്മൃതി ഭരണം വരാൻ പ്രജകൾ കുറച്ചൊക്കെ വിലകൊടുക്കേണ്ടി വരും എന്നാർക്കാണ് അറിയാത്തത്! 

       



                                  Antifa

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.