ഒരു ശരാശരി സംഘി ദിവസത്തിൽ ഒരു തവണയെങ്കിലും ശിവജിയെ ഓർത്ത് കുളിര് കൊള്ളും
ആരാണ് ശിവജിയെന്ന് ചോദിച്ചാൽ ചിലപ്പൊ ഔറംഗസീബിനെ കൊന്നതുവരെ ശിവജിയാണെന്ന് പറഞ്ഞുകളയും..
ശിവജിയുടെ ചരിത്രം ചുരുക്കിയൊന്ന് പറയാം,
മുഴുവൻ പേര് ശിവജി ഷാഹ്ജി ഭോസ്ലെ..
കരിയർ ആരംഭിച്ചത് ബിജാപ്പൂരിൻ്റെ അതിർത്തി ഗ്രാമങ്ങൾക്കിടയിലുള്ള വ്യാപാര പാതകളിൽ കവർച്ച നടത്തുന്ന കൊള്ളക്കാരനായിട്ട്...!!
മകനുമായി ഒരു ബന്ധവുമില്ലെന്നും അവൻ്റെ പ്രവർത്തികളിൽ തനിക്ക് പങ്കില്ലെന്നും തീർത്തുപറഞ്ഞ്, ആദിൽഷാഹി സുൽത്താന്മാരുടെ ആശ്രിതത്വത്തിൽ കഴിഞ്ഞ ഷാഹ്ജി ഭോസ്ലെയാണ് ശിവജിയുടെ പിതാവ്...
1646 ൽ പതിനാറാമത്തെ വയസിൽ ബിജാപൂരിലെ തോർനാ കോട്ട കൊള്ളയടിച്ചുകൊണ്ട് ശിവജിയും കൂട്ടാളികളും ഉപജീവനം തുടങ്ങുന്നു. അവിടുന്ന് കിട്ടിയ കൊള്ളമുതൽ ഉപയോഗിച്ച് മുരുംബദേവി മലയുടെ മുകളിൽ അദ്ദേഹം തൻ്റെ കൊള്ളസങ്കേതം പണിതു, പിന്നീട് ഒരു കോട്ടയാക്കി മാറ്റിയ അതിനെ ഇന്ന് 'രാജ്ഗഡ് കോട്ട' എന്നാണ് അതറിയപ്പെടുന്നത്.
1650 കളായപ്പോഴേക്കും കൊങ്കൺ പ്രദേശത്തെ സാമാന്യം പേരുകേട്ടൊരു കൊള്ളത്തലവനായി ശിവജി മാറിക്കഴിഞ്ഞിരുന്നു. ചന്ദ്രറാവു മോറേ എന്നൊരു നാടുവാഴിയെ കൊന്ന് അയാളുടെ നിലവറ കൊള്ളയടിച്ച സംഭവത്തെ തുടർന്ന് ശിവജിയെ ഒരു ശല്യമായി ബിജാപൂർ ഭരണകൂടം കണ്ടുതുടങ്ങി. അദ്ദേഹത്തെ പിടികൂടാനയച്ച അഫ്സൽ ഖാനെ അനുരഞ്ജന ചർച്ചക്കെന്നുപറഞ്ഞ് കൂടിക്കാഴ്ച നടത്തിയ ശിവജി അവിടെവെച്ച് അയാളെ കൊലപ്പെടുത്തി.. ദുർബല സൈന്യവും വളരെ ശോഷിച്ച സാമ്പത്തിക ശേഷിയുമുള്ള ബിജാപൂരിൽ നിന്നും ഇനി കൂടുതലായൊന്നും കിട്ടാനില്ലെന്ന് ബോധ്യപ്പെട്ട ശിവജി, സമ്പന്നമായിരുന്ന മുഗൾ പ്രദേശങ്ങളിലേക്ക് തിരിഞ്ഞു. ശിവജിയും മുഗളരും തമ്മിലുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലം ശിവജി സൂറത്തിലെ ഹിന്ദു വ്യാപാരികളെ ആക്രമിച്ച് കൊള്ളയടിച്ച ഹീനകൃത്യത്തിലാണ്. മറാത്തികളുടെ നാടിനോട് ചേർന്നുകിടക്കുന്ന സൂറത്ത് ഹിന്ദു ഭൂരിപക്ഷ നഗരവും മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ തുറമുഖവുമായിരുന്നു.
മുഗളർ ശിവജിയെ പിടികൂടാൻ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നരവേട്ട തന്നെ തുടങ്ങി. ഒളിപ്പോരിലൂടെ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കഴിയില്ലെന്ന് ബോധ്യമായ ശിവജി ഒടുവിൽ കീഴടങ്ങുകയും, മുഗൾ സൈന്യാധിപൻ മഹാരാജാ ജയ്സിംഗിനോട് സന്ധി ചെയ്യുകയും ചെയ്തു. 'പുരന്ധർ സന്ധി' എന്നാണ് ഇതറിയപ്പെടുന്നത്. സന്ധി പ്രകാരം 23 കോട്ടകളും നാല് ലക്ഷം പഗോഡ സ്വർണ്ണവും നഷ്ടപരിഹാരമായി ശിവജി മുഗളർക്ക് നൽകി.
രാജാക്കന്മാരും ജനങ്ങളും തന്നെ കൊള്ളക്കാരനായി മാത്രമാണ് കരുതുന്നതെന്ന് തിരിച്ചറിഞ്ഞ ശിവജി, പൊതുവായ അംഗീകാരം ലഭിക്കാനും 'അന്തസ്സ്' നേടാനും ആഗ്രയിൽ ചെന്ന് മുഗൾ ചക്രവർത്തി ഔറംഗസീബിനെ കാണുന്നു. കൊള്ളകൾ അവസാനിപ്പിച്ച് ചക്രവർത്തിയുടെ സേവനത്തിൽ തുടർന്നുകൊള്ളാം എന്ന വ്യവസ്ഥയിൽ 'പാഞ്ച് ഹസാരി മാൻസബ്ദാരി' പദവി ഏറ്റുവാങ്ങുന്നു.
എന്നാൽ പേർഷ്യയുമായി യുദ്ധം ചെയ്യുന്നതിന് ചക്രവർത്തി തന്നെ അഫ്ഗാനിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്ന് ഭയന്ന ശിവജി ആഗ്രയിൽ നിന്നും രക്ഷപെടുകയായിരുന്നു. പിന്നെ ശിവജിയെ കാണുന്നത് വീണ്ടും ബിജാപൂരിൽ കൊള്ളയടി നടത്തുന്നതായിട്ടാണ്.
മുഗളർ അഫ്ഗാനിൽ ശ്രദ്ധ കേന്ദ്രീകരിച്ച തക്കത്തിന് ശിവജി ഒരിക്കൽ കൂടി സൂറത്ത് ആക്രമിച്ച് വ്യാപാരികളെ കൊള്ളയടിച്ചു. മുഗൾ സൈന്യം വീണ്ടും ഇടപെട്ടു. ഇരുഭാഗത്തും നേടിയും നഷ്ടപ്പെട്ടും നീണ്ടുപോയ സംഘർഷത്തിനൊടുവിൽ ശിവജി പിടിച്ചുനിൽക്കാൻ ഹൈദരാബാദിലെ ആദിൽഷായുടെ സഹായം തേടി.
ഇതിനിടയിലാണ് 'താൻ ക്ഷത്രിയനാണെന്ന്' അവകാശപ്പെട്ടുകൊണ്ട് ശിവജി രാജാവായി പ്രഖ്യാപിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥിതിയിൽ മുങ്ങിക്കുളിച്ച മറാത്തി സവർണ്ണ സമൂഹവും ബ്രാഹ്മണരും അവർണ്ണനായ ശിവജിയെ രാജാവായി അംഗീകരിച്ചില്ല.
അതിനെ തുടർന്ന് ബനാറസിൽ നിന്നും വരുത്തിയ ഒരു ബ്രാഹ്മണനായ ഗാഗാ ഭട്ടിന് കൈക്കൂലി കൊടുത്തായിരുന്നു ശിവജി തൻ്റെ രാജപദവിക്ക് അംഗീകാരം ഉണ്ടാക്കിയത്.
തുടർന്നുള്ള 6 വർഷക്കാലം മുഗളർ അഫ്ഗാനിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പേർഷ്യക്കാരെ തോൽപ്പിച്ച് കാന്ദഹാർ ഭദ്രമാക്കി. ശിവജി ഇതേസമയം തൻ്റെ കീഴിലുള്ള പ്രദേശങ്ങളെ ഒരു രാജ്യമാക്കി മാറ്റുകയും ചെയ്തു. അപ്പോഴും അദ്ദേഹം തൻ്റെ പ്രൊഫഷനായിരുന്ന കൊള്ളയടി നിർത്തിയിരുന്നില്ല.
ശിവജിയും കൂട്ടരും തങ്ങളെ കൊള്ളയടിക്കാതിരിക്കാൻ ഇതര രാജാക്കന്മാർ നൽകിയ protection money ആയിരുന്നു 'ചൗത്ത്'. ഇന്നതിനെ ഗുണ്ടാ പിരിവെന്നും ഹഫ്ത എന്നുമൊക്കെയാണ് പറയുക.
ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം 1680 ൽ ശിവജിയെ സ്വന്തം ഭാര്യ സോയരാഭായി വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. വൻകുടലിനെ ബാധിച്ച വിഷബാധ കാരണം 12 ദിവസം വയറുകടികൊണ്ട് പുളഞ്ഞ അദ്ദേഹം കടുത്ത മലവിസർജ്ജവും ഛർദ്ദിയും കൊണ്ട് മരണപ്പെട്ടു.
തൊട്ടടുത്ത വർഷം മുതൽ ദക്ഷിണേന്ത്യയിൽ ശ്രദ്ധ പതിപ്പിച്ച ചക്രവർത്തി ഔറംഗസീബ്, ശിവജിയുടെ രാജ്യം പിടിച്ചെടുത്ത് മുഗൾ സാമ്രാജ്യത്തിൽ ലയിപ്പിക്കുകയും, ശിവജിയേക്കാൾ വലിയ നൊട്ടോറിയസ് ക്രിമിനലായി മാറിയ മകൻ സംഭാജിയെ പിടികൂടി വധശിക്ഷ നൽകുകയും ചെയ്തു. സംഭാജിയുടെ മകൻ ഷാഹു ഔറംഗസീബിൻ്റെ മരണം വരെ ചക്രവർത്തിയുടെ സേവകനായി കഴിയുകയായിരുന്നു.
ആർക്കുവേണമെങ്കിലും പരിശോദിക്കാം, ഈയെഴുതിയതിൽ ഒന്നുപോലും ഒരു ചരിത്രകാരനും നിഷേധിക്കാനാവില്ല.
തെളിവ് ഒന്ന് Click here
തെളിവ് രണ്ട് Click here
തെളിവ് മൂന്ന് Click here
തെളിവ് നാല് Click here
ഇത്രയും എഴുതിയത് ഒരു ചരിത്രപുരുഷനെ ഇകഴ്ത്തി കാണിക്കാനല്ല, അദ്ദേഹത്തിൻ്റെ ചരിത്രം ഇതാണെന്നു പറഞ്ഞതാണ്. ജയിക്കാനുള്ള കെൽപ്പുണ്ടായിരുന്നെങ്കിൽ ശിവജിയും മകനും ചരിത്രത്തിൽ ജയിച്ചുകാണിച്ചേനേ.. 🤣
അതിനവർക്ക് കഴിയാതിരുന്നതുകൊണ്ടാണ് ഇരുവരുടെയും അട്ടിപ്പേറവകാശം എടുത്ത സംഘികൾക്ക് തിയേറ്ററിൽ ഫിക്ഷൻ കഥകളെഴുതി അവരെ ജയിപ്പിക്കേണ്ടിവന്നത്.🤪🤣🕺🕺


Comments
Post a Comment