സിപിഎം പാർട്ടി പാവങ്ങൾക്ക് വേണ്ടി സമരം ചെയ്യും, പാർട്ടി നീതിക്കും ന്യായത്തിനും വേണ്ടി പോരാടും

കുഞ്ഞാലിക്കുട്ടി പറഞ്ഞത്, സഖാക്കൾക്ക് മനസ്സിലാവാത്തത്.



യുഡിഎഫ് ഭരണമായിരുന്നെങ്കിൽ ആശമാർക്ക് സർക്കാരിൽ നിന്ന് റെസ്പെക്ട് കിട്ടുമായിരുന്നു എന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെ ട്രോളുകയാണ് സഖാക്കൾ, ആ പറഞ്ഞത് എന്താണെന്ന് അവർക്ക് ഒരിക്കലും മനസ്സിലാകില്ല.


ഗാന്ധിജി സത്യഗ്രഹ സമരം ചെയ്തത് പിണറായി വിജയന്റെയോ നരേന്ദ്രമോദിയുടെ മുന്നിലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഒരു സംശയവും വേണ്ട പട്ടിണി കിടന്ന് മരിക്കുമായിരുന്നു.


ഡൽഹിയിൽ നടന്ന കർഷക സമരം ഓർമ്മയുണ്ടോ? ഒരു വർഷം സമരം ചെയ്തിട്ടും സർക്കാർ സമരക്കാരെ ഗൗനിച്ചില്ല എന്ന് മാത്രമല്ല ആദ്യ ദിവസം മുതൽ സമരക്കാർക്കെതിരെ കിട്ടാവുന്ന അപവാദങ്ങളെല്ലാം പ്രചരിപ്പിക്കുകയും ചെയ്തു, ആശ സമരത്തോട് കമ്മ്യൂണിസ്റ്റ്കാർ സ്വീകരിക്കുന്ന അതെ നിലപാട്. മോദിയുടെയും വിജയന്റെയും പാർട്ടി ഈ സമീപനം സ്വീകരിക്കുന്നത് ആദ്യമായല്ല. കമ്മ്യൂണിസ്റ്റ്കാരിൽ മനുഷ്യപ്പറ്റുള്ള അപൂർവ്വം പേരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ഇകെ നായനാരുടെ കാലത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽ കെട്ടി നടത്തുന്ന സത്യാഗ്രഹ സമരത്തെ കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അത് മൈൻഡ് ചെയ്യണ്ട, കുറച്ചുകാലം പട്ടിണി കിടക്കുമ്പോൾ എഴുന്നേറ്റ് പോയിക്കൊള്ളും എന്നായിരുന്നു.


ജനാധിപത്യ ബോധം, മാനവിക ബോധം തുടങ്ങിയ ചില സംഗതികളുണ്ട്. മറു ഭാഗത്തുള്ള ശത്രുവിനെ പോലും പരിഗണിക്കാനുള്ള മനസ്സ് ആ ബോധമുള്ളവർക്കെ ഉണ്ടാകൂ, അതുള്ളത് കൊണ്ടാണ് ബദ്ധവൈരിയായ ഗാന്ധി നിരാഹാരം കിടക്കുമ്പോൾ ആ ജീവന് ബ്രിട്ടീഷുകാർ വിലകൽപ്പിച്ചത്, അങ്ങനെയൊരു ബോധം ഹിന്ദുത്വർക്കും കമ്മ്യൂണിസ്റ്റ്കാർക്കും ഇല്ലാത്തത് കൊണ്ടാണ് അവർക്ക് സമരങ്ങളോട് പുച്ഛം തോന്നുന്നത്. കർഷകരെ തന്റെ ഓഫീസിലേക്ക് വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കണം എന്ന് മോദിക്ക് തോന്നാത്തത് പോലെ ആശമാരെ വിളിച്ച് സംസാരിക്കാൻ വിജയനും തോന്നില്ല.


ഹിന്ദുത്വയുമായി കമ്മ്യൂണിസ്റ്റ്കാരെ താരതമ്യപ്പെടുത്താമോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നും, ഇരു വിഭാഗങ്ങളുടെയും പുസ്തകങ്ങൾ വായിച്ചാൽ ഒരിക്കലും താരതമ്യം സാധിക്കില്ല, പ്രവർത്തികൾ പരിഗണിച്ചാൽ പക്ഷേ രണ്ടും തമ്മിൽ ഒരു മാറ്റവും തോന്നില്ല. കമ്മ്യൂണിസ്റ്റ്കാർ മാനവിക വാദികൾ ആകുന്നത് സാഹചര്യം പാർട്ടിക്ക് അധീനമാകുമ്പോൾ മാത്രമാണ്. 

പാർട്ടി പാവങ്ങൾക്ക് വേണ്ടി സമരം ചെയ്യും, പാർട്ടി നീതിക്കും ന്യായത്തിനും വേണ്ടി പോരാടും. പാർട്ടി അല്ലാത്തവരുടെ ന്യായവും നീതിയും അവർ അംഗീകരിക്കില്ല. സമരം പാർട്ടിക്കെതിരെയാണെങ്കിൽ ഹിന്ദുത്വ ഫാസിസ്റ്റുകളേക്കാൾ മോശമായി അവർ പെരുമാറും, ഗോവിന്ദൻമാരും വിജയരാഘവൻമാരും മണിമാരും നിരന്ന് നിന്ന് നുണയും അശ്ലീലവും പറയും. 


അതൊരു ജനിതക പ്രശ്നമാണ്. കോൺഗ്രസിനും ലീഗിനുമൊക്കെ ജൻമനാ ഉള്ളതും ഹിന്ദുത്വ-കമ്യൂണിസ്റ്റ് വിഭാഗങ്ങൾക്ക് ജീനിൽ ഇല്ലാത്തതുമായ ഒന്നാണ് മറുഭാഗത്ത് നിൽക്കുന്നവരോടുള്ള ജനാധിപത്യപരമായ മാനവീകമായ സമീപനം. അതാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞ റെസ്പക്റ്റ്. ത്തതെന്താണെന്ന് ഒരു സഖാവിന് ഒരിക്കലും മനസ്സിലാവില്ല, മനസ്സിലാകുന്ന ദിവസം അയാൾ സഖാവല്ലാതാകും. 


നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലെങ്കിലും അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി ഞാൻ നില കൊള്ളുമെന്ന് കോൺഗ്രസുകാരനായ നെഹ്രുവിന് പറയാൻ സാധിക്കും, 

ഫാസിസ്റ്റിനോ കമ്യൂണിസ്റ്റിനോ അത് സാധിക്കില്ല. ഉദാഹരണത്തിന് കേരളത്തിലെ കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ആധിപത്യമുള്ള കാംപസുകളിലേക്കും പാർട്ടി ഗ്രാമങ്ങളിലേക്കും നോക്കിയാൽ മതി. അവർക്ക് സമഗ്രാധിപത്യം സാധ്യമാകാത്തിടങ്ങളിൽ മാത്രമേ ജനാധിപത്യ നാട്യങ്ങളുള്ളൂ.

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.