കോൺഗ്രസിനോട് ഒരു ചോദ്യമുണ്ട്, നിങ്ങൾ ന്യൂനപക്ഷങ്ങളെ പരിഗണിക്കാറുണ്ടോ? സ്ത്രീകളെ പരിഗണിക്കാറുണ്ടോ?
മുസ്ലിംകളും ക്രിസ്ത്യാനികളും ചേർന്നാൽ കേരളത്തിന്റെ ജനസംഖ്യയുടെ പകുതി വരും.
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ മരുമകൻ എന്ന അഡീഷണൽ ക്വാളിഫിക്കേഷനുള്ള ഒരു അറബി പേരുകാരനും, രണ്ട് ക്രിസ്ത്യൻ പേരുകാരും!
സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യം പിന്നെ പറയാനുമില്ല.
എന്നിട്ട് കോൺഗ്രസിനോട് ഒരു ചോദ്യമുണ്ട്, നിങ്ങൾ ന്യൂനപക്ഷങ്ങളെ പരിഗണിക്കാറുണ്ടോ? സ്ത്രീകളെ പരിഗണിക്കാറുണ്ടോ?
കമ്മ്യൂണിസ്റ്റ്കാർക്ക് മതമില്ല എന്ന കോമഡിയാണ് കമ്മന്റിൽ വരാനുള്ളത്. മതം ഉള്ളത് കൊണ്ട് മാത്രം ജീവിച്ചു പോകുന്ന പാർട്ടിയാണ്.
രണ്ടാം വരവിലെ കന്നി പ്രസംഗത്തിൽ യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണ്, ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ തടവിലാണ്, സിപിഎം ഉള്ളത് കൊണ്ടാണ് കേരളം നിലനിൽക്കുന്നത് എന്നാണ് ഗോവിന്ദൻറെ പ്രഖ്യാപനം. അതായത് കേരളം മുസ്ലിം രാജ്യമായി ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ സിപിഎമ്മിന് വോട്ട് ചെയ്യൂ.. എന്ന്!

Comments
Post a Comment