ഇത് കേരളം തന്നെയോ?


സ്കൂളിലേക്ക് പുറപ്പെട്ട രണ്ട് പെൺകുട്ടികളെ കാണാതാകുന്നു, പോലീസിന്റെ അശ്രാന്ത പരിശ്രമം കൊണ്ട് മണിക്കൂറുകൾക്കകം പെൺകുട്ടികളെ മുംബൈയിൽ കണ്ടെത്തുന്നു.



നാട് വിട്ട പെൺകുട്ടികളിൽ ഒരാൾ മുസ്ലിം ഒരാൾ ഹിന്ദു, നാട് വിടാൻ പെൺകുട്ടികളെ സഹായിച്ചത് മുസ്ലിം പേരുള്ള ഒരു യുവാവ്, പെൺകുട്ടികൾക്ക് വേഷവും രൂപവും മാറാൻ സൗകര്യം ചെയ്തു കൊടുത്തത് മുംബൈയിലെ മലയാളി ബ്യൂട്ടി പാർലർ. 


ഓർക്കണം,

തൊട്ടടുത്തിരിക്കുന്ന മുസ്ലിം സുഹൃത്ത് നിങ്ങൾക്ക് ഭക്ഷണത്തിൽ പൊടിയിട്ട് തന്നും തൂവലകൊണ്ട് തഴുകിയും വശത്താക്കി മതം മാറ്റും എന്ന് പഠിപ്പിക്കുന്ന താമരശ്ശേരി ബിഷപ്പിന്റെയും കാസയുടെയും കേരളമാണിത്. 

ഓർക്കണം 

തിരുവനന്തപുരത്ത് ഒരു മുസ്ലിം ചെറുപ്പക്കാരൻ സ്വന്തം വീട്ടുകാരെ അടിച്ചു കൊന്ന സംഭവം നടന്നപ്പോൾ അവൻ ഭീകര പരിശീലനത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകമാണ് എന്ന് പറഞ്ഞ മറുനാടൻ മലയാളിയുടെ കേരളമാണ്.

ഓർക്കണം 

ചായയിൽ പൊടിയിട്ട് മറ്റു മതക്കാരിൽ വന്ധ്യതയുണ്ടാക്കുന്നവരാണ് മുസ്ലിംകൾ എന്നാരോപിച്ച പിസി ജോർജിന്റെ കേരളമാണ്. 

ഓർക്കണം 

മുസ്ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നവരാണ് എന്നാരോപിക്കുന്ന സുരേന്ദ്രന്റെ കേരളമാണ്.

ഓർക്കണം 

ലവ് ജിഹാദ് കള്ളക്കഥകൾ റൂട്ട് മാപ്പ് വരച്ച് പ്രസിദ്ധീകരിക്കുന്ന മനോരമയുടെയും ഏഷ്യാനെറ്റിന്റെയും കൗമുദിയുടെയും കേരളമാണ്.

ഓർക്കണം

ശശികലയും ആർവി ബാബുവും കുമ്മനവും എബിസി മലയാളവും ജനം ടിവിയും വിഹരിക്കുന്ന കേരളമാണ്.


പെൺകുട്ടികളെ നാട് വിടാൻ സഹായിച്ച മുസ്ലിം യുവാവിന്റെ ചിത്രം പോലും ഇത് വരെ പുറത്ത് വന്നിട്ടില്ല..! അവൻ ചായ കുടിച്ച ഹോട്ടലിന്റെയും സിഗരറ്റ് വാങ്ങിയ സ്റ്റേഷനറി കടയുടെയും ബസ് കയറിയ വെയിറ്റിംഗ് ഷെഡിന്റെയും ചിത്രങ്ങൾ ആദ്യം പുറത്ത് വിടാൻ മത്സരിക്കുന്ന മാധ്യമങ്ങൾക്ക് എന്തൊരു മൗനമാണ്..! 


മുംബൈയിലെ ബ്യൂട്ടി പാർലറിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ പ്രത്യേക പ്രതിനിധിയെ വിമാനത്തിൽ പറഞ്ഞയക്കേണ്ട ചാനലുകൾക്ക് എന്തൊരു അടക്കമാണ്..! 


ഗൂഢാലോചനയുടെ ബാലരമ കഥകൾ പടച്ചു വിടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എന്തൊരു സൗമ്യതയാണ്..! 


ശരിക്കും കേരളം ഒറ്റ ദിവസം കൊണ്ട് നന്നായോ? 

അതോ കേരളത്തിലെ എല്ലാ കറക്കുകമ്പനികൾക്കും വേണ്ടപ്പെട്ട ആരെങ്കിലും പ്രതിസ്ഥാനത്തുണ്ടോ?

-Antifa.com-




OFFER SALE

ORDER NOW



Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.