എംപുരാൻ സിനിമയുടെ പേരിൽ മോഹൻലാലും പൃഥ്വിരാജും നേരിട്ട സംഘി ആക്രമണങ്ങൾ ആരും മറന്നിട്ടുണ്ടാവില്ല.

 

 


മോദിയുടെ ആരാധകനായിരുന്നിട്ടും മോഹൻലാലിനെ സംഘപരിവാർ കടിച്ചു കീറി, കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും വോട്ട് പിടിച്ച മല്ലിക സുകുമാരനെ ക്രൂരമായി ആക്രമിച്ചു. വെറും ഫേക്ക് സംഘികളല്ല, നേതാക്കളുടെ നേതൃത്വത്തിലാണ് ബുള്ളിയിങ് നടന്നത്.

വഖഫ് ബില്ലിൽ ഇടക്കാല വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയും സൈബർ ആക്രമണമുണ്ടായി. കേന്ദ്രമന്ത്രിമാർ നേരിട്ടായിരുന്നു നേതൃത്വം, ഉപരാഷ്ട്രപതി പോലും കളത്തിലിറങ്ങി.

പഹൽഗാമിൽ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ വിധവ ഹിമാൻഷിക്കെതിരെ വിഷം തുപ്പലുണ്ടായി, അവർക്കെതിരെ നുണക്കഥകൾ പ്രചരിപ്പിച്ചു. ഭർത്താവിനെ കൊല്ലാൻ ഭീകരർക്ക് സൗകര്യം ചെയ്തു കൊടുത്തു എന്ന് വരെ ആക്ഷേപിച്ചു.

ഏറ്റവും പുതിയ ആക്രമണം വിദേശകാര്യ സെക്രട്ടറി വി കെ മിസ്രിക്കെതിരെയാണ്. സംഘികളെ സഹിക്കാൻ കഴിയാതെ അദ്ദേഹത്തിന് അക്കൗണ്ട് പൂട്ടി ഓടേണ്ടി വന്നു. സ്പെയിനും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യൻ അംബാസിഡറായി പ്രവർത്തിച്ച, ഐ കെ ഗുജ്റാളിന്റെയും മൻമോഹൻസിംഗിന്റെയും മോദിയുടെയും പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച മനുഷ്യനെയാണ് സംഘ്പരിവാർ നിർദ്ദാക്ഷിണ്യം വേട്ടയാടുന്നത്!

ഒരുകാലത്ത് മുസ്ലിംകൾക്ക് നേരെ മാത്രം കണ്ടിരുന്ന വിദ്വേഷമാണ് ഈ അവസ്ഥയിലേക്ക് വളർച്ച പ്രാപിച്ചത്. പട്ടാളക്കാരന്റെ ഭാര്യ, കാശ്മീർ പണ്ഡിറ്റ്, മോദിയുടെ ആരാധകൻ തുടങ്ങിയ ലേബലുകളോ, സുപ്രീം കോടതി ഉൾപ്പെടെ ഭരണഘടനാ സ്ഥാപനങ്ങളിലെ ഉന്നത പദവി കളോ സംഘപരിവാറിന്റെ ആക്രമണത്തിൽ നിന്ന് ആരെയും രക്ഷപ്പെടുത്തുന്നില്ല.

സംഘിസം ഒരുതരം ഭ്രാന്താണ്. ഓരോ സംഘിയിലും ആ ഉൻമാദാവസ്ഥയുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ നടത്തിയ പ്രസ്താവനകൾ കണ്ടു നോക്കൂ, സംഘി ഉന്മാദത്തിന്റെ ലക്ഷണം കൃത്യമായി കാണാൻ കഴിയും. യോഗിയിൽ മാത്രമല്ല രാജീവ് ചന്ദ്രശേഖരനിലും സുരേന്ദ്രനിലും  പണിക്കരിലും  ശോഭയിലും ഒട്ടകത്തിലുമൊക്കെ നമ്മൾ നിരന്തരം കാണുന്നുണ്ട് ഈ ഉന്മാദാവസ്ഥ, യാഥാർഥ്യങ്ങളോട് പുലബന്ധമില്ലാത്ത ചിന്തകളും വാക്കുകളും.

ഇന്ത്യ-പാക്ക് സംഘർഷം തുടങ്ങിയപ്പോൾ പാകിസ്ഥാനെ തീർക്കാൻ പോകുന്നു, pok പിടിച്ചെടുക്കാൻ പോകുന്നു, ബലൂചിസ്ഥാൻ മോചിപ്പിക്കുന്നു എന്നൊക്കെ തള്ളിമറിച്ചവർ, അതൊന്നും നടക്കില്ല എന്ന് പറഞ്ഞവരെ തെറിവിളിച്ചവർ എന്തേ യുദ്ധം നിർത്തിയോ? pok പിടിച്ചെടുക്കണ്ടേ എന്ന് ചോദിക്കുന്നവരെ തെറിവിളിക്കുന്നത് കണ്ടില്ലേ?

സംഘികൾ ഇൻജക്റ്റ് ചെയ്യുന്ന വിഷം അകത്ത് കയറിയാൽ മനുഷ്യർക്ക് പേയിളകും. സാധാരണക്കാരനും രാഷ്ട്രീയക്കാരനും മുൻ പോലീസ്-സൈനിക ഉദ്യോഗസ്ഥർക്കും ബുദ്ധിജീവികൾക്കും ജേർണലിസ്റ്റുകൾക്കും….ആർക്കും ഇളകും, വിഷം പ്രൊഫൈൽ നോക്കിയല്ല പ്രവർത്തിക്കുന്നത്.

സംഘി പേ ബാധിച്ചവർ മുസ്ലിംകളെ മാത്രമേ ആക്രമിക്കൂ, അവർ രാഹുൽ ഗാന്ധിയെ മാത്രമേ ടാർഗറ്റ് ചെയ്യൂ, എന്നൊക്കെയുള്ള അബദ്ധ ധാരണകൾ മാറ്റാൻ സമയമായി. വിഷം കയറിത്തുടങ്ങുന്ന കാലത്ത് വേഷം നോക്കി കടിക്കാനുള്ള ബുദ്ധിയുണ്ടാകും, പതുക്കെ പതുക്കെ തന്നെപ്പോലെ നാലുകാലിൽ നടക്കാത്ത, തന്നെപ്പോലെ കുരക്കാത്ത ഏത് ജീവിയേയും പേപ്പട്ടി ആക്രമിക്കും.

കമൻറ് ബോക്സിൽ നമ്മൾ സ്ഥിരമായി കാണുന്ന, സ്വന്തമായി അഞ്ചും പത്തും ഫേക്ക് ഐഡികളുണ്ടാക്കി ഏത് പോസ്റ്റിൻറെ താഴെയും തെറിവിളിക്കുന്ന ക്രിസ്ത്യൻ ഐഡിയിൽ മുസ്ലിംകളെയും മുസ്ലിം ഐഡിയിൽ ക്രിസ്ത്യാനികളെയും തെറിവിളിച്ച് സായൂജ്യമടയുന്ന പേ പിടിച്ച സംഘികൾ തെരുവിൽ ഇറങ്ങിയാൽ ആരെയും കടിക്കും.

ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും രാജ്യത്തിന്റെ സകല മൂക്ക് മൂലകളിലും വളരുന്ന, നമ്മുടെയൊക്കെ അയൽവക്കങ്ങളിലും അങ്ങാടികളും പെരുകിവരുന്ന പേ വിഷ ബാധിതരെ കുറിച്ച് ആശങ്കയോ ജാഗ്രതയോ തോന്നാത്ത മനുഷ്യരോട് നല്ല നമസ്കാരം പറയുകയേ നിവർത്തിയുള്ളൂ. വികെ മിശ്രിയെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും ഹിമാൻഷിയെയും മോഹൻലാലിനെയും മല്ലികയേയും കടിക്കുന്ന പട്ടികൾ തന്നെ കടിക്കില്ല തന്റെ സമീപത്തുള്ള മുസ്ലിമിനെ മാത്രമേ കടിക്കൂ എന്ന നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

 

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.