സംഘപരിവാറിന് വേണ്ടി തല്ലാനും കൊല്ലാനും മുൻപന്തിയിൽ നിൽക്കുന്ന അയിത്ത ജാതിക്കാർക്ക് കാര്യം മനസിലാകുന്നുണ്ടോ?

 


അവർണ്ണ സംഘികൾക്ക് സമർപ്പയാമി

ഹിന്ദുത്വ രാജ്യം സ്ഥാപിക്കാൻ ശാഖയിൽ പോയി കവാത്ത് പഠിക്കുകയും ഗുജറാത്തിവിടെ ആവർത്തിക്കും, നിസ്കരിക്കാൻ തല കാണില്ല എന്ന് മുസ്ലിംകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന, സംഘപരിവാറിന് വേണ്ടി തല്ലാനും കൊല്ലാനും മുൻപന്തിയിൽ നിൽക്കുന്ന അയിത്ത ജാതിക്കാർക്ക് കാര്യം മനസിലാകുന്നുണ്ടോ?

സവർണ്ണ ഹിന്ദുത്വയുടെ അവർണ്ണ ജനതയോടുള്ള ശത്രുത പഴങ്കഥയല്ല, മോദി അധികാരത്തിൽ വന്ന ശേഷം ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് തടഞ്ഞതിന്റെ കണക്ക് മാത്രം പഠിച്ചാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാനുള്ള മനുസ്മൃതിയുടെ ആഹ്വാനം സംഘപരിവാർ നടപ്പാക്കുന്നത് തെളിഞ്ഞു കാണാൻ സാധിക്കും.

സവർണ്ണതയോട് ചേർന്നാലും മുസ്ലികളോട് സഹകരിക്കില്ല എന്ന് പ്രഖ്യാപിക്കുന്ന അഭിനവ ദലിത് ബുദ്ധി ജീവികൾക്ക് വായിക്കാൻ വേണ്ടി T S Syam Kumar ന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നു.

വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നും, ആ പാട്ടുകൾ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന കലാഭാസമാണെന്നുമാണ് ഇപ്പോൾ ഹിന്ദുത്വർ വാദിക്കുന്നത്.

 നൂറ്റാണ്ടുകളായി ബ്രാഹ്മണ്യ മേൽക്കോയ്മയും അസമത്വവും ഊട്ടിയുറപ്പിക്കുന്ന ഇതിഹാസ പുരാണ പാഠങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തിരുന്ന് കൊണ്ടാണ് വേടൻ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതെന്ന് വസ്തുതാ വിരുദ്ധമായി വാദിക്കുന്നത്.

ചതുർവർണങ്ങളിൽ പെട്ടവർ വിരാഡ് പുരുഷനിൽ നിന്നുമുണ്ടായി എന്ന് പ്രസ്താവിക്കുന്ന ഋഗ്വേദവും, വിരാഡ് പുരുഷന്റെ മുഖത്തു നിന്നുണ്ടായ ബ്രാഹ്മണൻ ഉത്തമനും, പാദത്തിൽ നിന്നുണ്ടായ ശൂദ്രൻ അധമനുമാണെന്ന് പറയുന്ന ഭാഗവതപുരാണവും പ്രചരിപ്പിക്കുന്നത് അസമത്വ ശ്രേണീ കരണ സിദ്ധാന്തമാണ്.   പശുവിന്റെയും ബ്രാഹ്മണന്റെയും ഹിതത്തിനായി താടകയെ വധിക്കുന്നു എന്ന് പ്രസ്താവിക്കുന്ന വാല്മീകി രാമായണത്തിൽ തെളിയുന്നത് ജാതി ബ്രാഹ്മണ്യ വാദമാണ്. " ബ്രാഹ്മണരോളം മഹത്വമില്ലാർക്കുമേ " എന്നെഴുതിയ ഭാരതം കിളിപ്പാട്ട് വാഴ്ത്തുന്നത് ജാതി ബ്രാഹ്മണ്യ മഹത്ത്വമാണ്. ബ്രാഹ്മണരുടെ കാലിലെ പൊടി ഹൃദയം ശുദ്ധീകരിക്കണമെന്നാണ് എഴുത്തച്ഛൻ രാമായണം കിളിപ്പാട്ടിൽ എഴുതുന്നത്. തപസ് ചെയ്ത ശൂദ്രനായ ശംബൂകന്റെ തല രാമൻ  വെട്ടിപ്പിളർന്നത് ജാതി നിയമങ്ങൾ ലംഘിച്ച് ശൂദ്രനായ ശംബൂകൻ തപസ് ചെയ്തതിനാണ്. ഇങ്ങനെ ജാതി ഭീകരവാദത്തെ നൂറ്റാണ്ടുകളായി നിലനിർത്തി വാഴ്ത്തുന്ന ഗ്രന്ഥ പാഠങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തിരുന്ന് വേടൻ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്ന് ലജ്ജയില്ലാതെ പറയാൻ കഴിയുന്നല്ലോ... ഭാഗ്യം!

യഥാർത്ഥത്തിൽ ജാതി ബ്രാഹ്മണ്യത്തിന്റെ അസമത്വ സംസ്ക്കാരത്തിന്റെ അടിക്കല്ലിളക്കുന്നതായി വേടന്റെ പാട്ടുകൾ മാറിയതിന്റെ അസഹിഷ്ണുതയും ജാതിവെറിയുമാണ് ഹിന്ദുത്വർ പ്രകടിപ്പിക്കുന്നത്. "ജാതി താൻ ഹിന്ദു മതം " എന്ന് പാടിയ സഹോദരനെ ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. ഹിന്ദുക്കൾ സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലാ യോ എന്നുപദേശം ചെയ്ത നാരായണ ഗുരുവിനെയും നാം മറന്നു കൂടാത്തതാണ്. ജാതി ബ്രാഹ്മണ്യത്തിനെതിരായ വേടന്റെ പാട്ടുകൾ ഹിന്ദുത്വത്തിന്റെ സാംസ്കാരിക അടിത്തറയെ തകർക്കുമെന്ന ഭയത്താലാണ് കേസരിയും മറ്റും ഉറഞ്ഞു തുള്ളുന്നത്.

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.

എന്തൊക്കെ കോണോത്തിലെ നിയമമാണ് ഈ നാട്ടിൽ?