ഇന്ത്യയുടെ സൈനീക രഹസ്യങ്ങൾ ചോർത്തപ്പെടുന്നതിനേക്കാളും, ആത്മഹത്യ ചെയ്ത അധ്യാപികയെപ്പോലെ 16,000 അധ്യാപകർ നിയമനം കാത്ത് പുറത്തിരിക്കുന്നുണ്ട് അവരുടെ അവസ്ഥ എന്താണ് എന്നതിനേക്കാളും മാതൃഭൂമിക്ക് മുസ്ലിം വിഷയം ചർച്ചക്ക് എടുക്കാൻ തോന്നുക സ്വാഭാവികം മാത്രമാണ്
അൻസാരി സുഹ്‌രി മാതൃഭൂമിയോട് പറഞ്ഞത്... കേരളത്തിൽ ഒരു ദിവസം മൂന്ന് സംഭവങ്ങൾ ഉണ്ടാകുന്നു. ഒന്ന്) പാകിസ്ഥാൻ ചാരസംഘടനക്ക് വേണ്ടി ഇന്ത്യയുടെ സൈനീക രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത മൂന്ന് പേർ പിടിയിലാകുന്നു, ഒരാൾ മലയാളി. പേര് അഭിലാഷ് മോഹൻ. രണ്ട്) 13 ലക്ഷം രൂപ കൈക്കൂലിയും, അഞ്ചുവർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും മാനേജ്‌മെന്റ് എഴുതി വാങ്ങിയ ശേഷം AIDED സ്‌കൂൾ ഒരു സ്ത്രീക്ക് അധ്യാപികയായി ജോലി കൊടുക്കുന്നു, അഞ്ചു വർഷം പത്ത് പൈസ വരുമാനമില്ലാതെ ജോലി ചെയ്ത സ്ത്രീ താൻ കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞപ്പോൾ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. 3) കാശ്മീരിൽ ടൂറ് പോയ ഒരു മുസ്ലിം സ്ത്രീ ഇൻസ്റാഗ്രാമിലിട്ട റീലിനെതിരെ ഒരു മുസ്ലിം മത പണ്ഡിതൻ പ്രസംഗിക്കുന്നു. ഇതിൽ ഏതാണ് അന്നത്തെ ദിവസം ചാനൽ ചർച്ചയിൽ എടുക്കേണ്ട പ്രധാനപ്പെട്ട വിഷയം? ഇന്ത്യയുടെ സൈനീക രഹസ്യങ്ങൾ ചോർത്തപ്പെടുന്നതിനേക്കാളും, ആത്മഹത്യ ചെയ്ത അധ്യാപികയെപ്പോലെ 16,000 അധ്യാപകർ നിയമനം കാത്ത് പുറത്തിരിക്കുന്നുണ്ട് അവരുടെ അവസ്ഥ എന്താണ് എന്നതിനേക്കാളും മാതൃഭൂമിക്ക് മുസ്ലിം വിഷയം ചർച്ചക്ക് എടുക്കാൻ തോന്നുക സ്വാഭാവികം മാത്രമാണ്, അതി...