സിപിഎം പാർട്ടി പാവങ്ങൾക്ക് വേണ്ടി സമരം ചെയ്യും, പാർട്ടി നീതിക്കും ന്യായത്തിനും വേണ്ടി പോരാടും
കുഞ്ഞാലിക്കുട്ടി പറഞ്ഞത്, സഖാക്കൾക്ക് മനസ്സിലാവാത്തത്. യുഡിഎഫ് ഭരണമായിരുന്നെങ്കിൽ ആശമാർക്ക് സർക്കാരിൽ നിന്ന് റെസ്പെക്ട് കിട്ടുമായിരുന്നു എന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെ ട്രോളുകയാണ് സഖാക്കൾ, ആ പറഞ്ഞത് എന്താണെന്ന് അവർക്ക് ഒരിക്കലും മനസ്സിലാകില്ല. ഗാന്ധിജി സത്യഗ്രഹ സമരം ചെയ്തത് പിണറായി വിജയന്റെയോ നരേന്ദ്രമോദിയുടെ മുന്നിലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഒരു സംശയവും വേണ്ട പട്ടിണി കിടന്ന് മരിക്കുമായിരുന്നു. ഡൽഹിയിൽ നടന്ന കർഷക സമരം ഓർമ്മയുണ്ടോ? ഒരു വർഷം സമരം ചെയ്തിട്ടും സർക്കാർ സമരക്കാരെ ഗൗനിച്ചില്ല എന്ന് മാത്രമല്ല ആദ്യ ദിവസം മുതൽ സമരക്കാർക്കെതിരെ കിട്ടാവുന്ന അപവാദങ്ങളെല്ലാം പ്രചരിപ്പിക്കുകയും ചെയ്തു, ആശ സമരത്തോട് കമ്മ്യൂണിസ്റ്റ്കാർ സ്വീകരിക്കുന്ന അതെ നിലപാട്. മോദിയുടെയും വിജയന്റെയും പാർട്ടി ഈ സമീപനം സ്വീകരിക്കുന്നത് ആദ്യമായല്ല. കമ്മ്യൂണിസ്റ്റ്കാരിൽ മനുഷ്യപ്പറ്റുള്ള അപൂർവ്വം പേരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ഇകെ നായനാരുടെ കാലത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽ കെട്ടി നടത്തുന്ന സത്യാഗ്രഹ സമരത്തെ കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അത് മൈൻഡ് ചെയ്യണ്ട,...