Posts

പെരിന്തൽമണ്ണയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച എത്ര യുവ നേതാക്കളുടെ വാളുകളിൽ ബിന്ദു പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്ന് നോക്കൂ, നമ്മുടെ വംശീയ ബോധത്തിൻറെ ആഴം മനസ്സിലാകും.

Image
  രണ്ട് പോലീസ് അതിക്രമങ്ങളും നമ്മളും… പോലീസ് അതിക്രമങ്ങൾ കേരളത്തിൽ പുതുമയുള്ള വിഷയമല്ല. പക്ഷേ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട രണ്ട് പോലീസ് അതിക്രമങ്ങൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. ഒന്ന്) പെരിന്തൽമണ്ണയിൽ വിസ്ഡം മുജാഹിദ് നടത്തിയ ലഹരി വിരുദ്ധ സമ്മേളനത്തിലേക്ക് കടന്നു ചെന്ന് പോലീസ് കാണിച്ച പരാക്രമം. സൗമ്യതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തിൽ പോലീസ് പരിധിവിട്ട് പെരുമാറിയതാണ് വിഷയം. മുസ്ലിം സമുദായത്തോട് കേരള പോലീസിന്റെ സമീപനത്തിലുള്ള ചിറ്റമ്മ നയമാണ് വിഷയം കത്തിപ്പിടിക്കാൻ കാരണമായത്, കൂട്ടത്തിൽ ആ പോലീസുകാരൻറെ ഇളിയും. രണ്ട്) പേരൂർക്കട പോലീസ് സ്റ്റേഷനിൽ ബിന്ദു എന്ന ദലിത് സ്ത്രീയോട് പോലീസ് കാണിച്ച അതിക്രമം. അവർ പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന വീട്ടിലെ സ്വർണ്ണം കാണാതെ പോയതിനെ തുടർന്ന് വീട്ടുടമ കൊടുത്ത പരാതിയിൽ നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദ്ദിച്ചു കുടിക്കാൻ പച്ചവെള്ളം പോലും കൊടുത്തില്ല. താൻ മോഷ്ടിച്ചിട്ടില്ല എന്ന് ബിന്ദു കരഞ്ഞു പറഞ്ഞിട്ടും പൊലീസ് ചെവി കൊണ്ടില്ല. ഓർക്കണം പരാതിക്കാരിയും ഒരു സ്ത്രീയാണ്. മോഷ്ടിച്ചത് ബിന്ദുവാണ് എന്ന് ...

സംഘപരിവാറിന് വേണ്ടി തല്ലാനും കൊല്ലാനും മുൻപന്തിയിൽ നിൽക്കുന്ന അയിത്ത ജാതിക്കാർക്ക് കാര്യം മനസിലാകുന്നുണ്ടോ?

Image
  അവർണ്ണ സംഘികൾക്ക് സമർപ്പയാമി … ഹിന്ദുത്വ രാജ്യം സ്ഥാപിക്കാൻ ശാഖയിൽ പോയി കവാത്ത് പഠിക്കുകയും ഗുജറാത്തിവിടെ ആവർത്തിക്കും , നിസ്കരിക്കാൻ തല കാണില്ല എന്ന് മുസ്ലിംകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന , സംഘപരിവാറിന് വേണ്ടി തല്ലാനും കൊല്ലാനും മുൻപന്തിയിൽ നിൽക്കുന്ന അയിത്ത ജാതിക്കാർക്ക് കാര്യം മനസിലാകുന്നുണ്ടോ ? സവർണ്ണ ഹിന്ദുത്വയുടെ അവർണ്ണ ജനതയോടുള്ള ശത്രുത പഴങ്കഥയല്ല , മോദി അധികാരത്തിൽ വന്ന ശേഷം ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് തടഞ്ഞതിന്റെ കണക്ക് മാത്രം പഠിച്ചാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാനുള്ള മനുസ്മൃതിയുടെ ആഹ്വാനം സംഘപരിവാർ നടപ്പാക്കുന്നത് തെളിഞ്ഞു കാണാൻ സാധിക്കും. സവർണ്ണതയോട് ചേർന്നാലും മുസ്ലികളോട് സഹകരിക്കില്ല എന്ന് പ്രഖ്യാപിക്കുന്ന അഭിനവ ദലിത് ബുദ്ധി ജീവികൾക്ക് വായിക്കാൻ വേണ്ടി T S Syam Kumar ന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നു. വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നും , ആ പാട്ടുകൾ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന കലാഭാസമാണെന്നുമാണ് ഇപ്പോൾ ഹിന്ദുത്വർ വാദിക്കുന്നത്.   നൂറ്റാണ്ടുകളായി ബ്രാഹ്മണ്യ മേൽക്കോയ്മയും അസമത്വവും ഊട്ടിയുറ...

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

Image
  ഇവരിൽ ഒരാളെ നിങ്ങൾ മറന്നു കാണും. മുഹമ്മദ് സനാഉല്ല, 30 വർഷം ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്ത പട്ടാളക്കാരൻ , കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അസമിൽ പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയപ്പോൽ അദ്ദേഹത്തെ വിദേശി എന്ന് മുദ്രകുത്തി പൗരത്വം നിഷേധിച്ച് കോൺസൻട്രേഷൻ കാമ്പിലേക്കയച്ചു. അന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. ഇപ്പോൾ എത്രപേർ ആ സൈനികനെ ഓർക്കുന്നുണ്ട് ? സോഫിയ ഖുറേഷിയെ ലോകം പാടി പുകഴ്ത്തുമ്പോൾ സംഘപരിവാർ അവരെ നോട്ടമിട്ടുവെച്ചതാണ് . ആവേശക്കമ്മറ്റിക്കാർ പിന്മാറിയാൽ എവിടെയെങ്കിലുമിട്ട് പിടിക്കാൻ വേണ്ടി. ഭീകരവാദികളുടെ സഹോദരി എന്നാണ് മധ്യപ്രദേശിലെ ബിജെപി നേതാവും മന്ത്രിയുമായ വിജയ് ഷാ സോഫിയയെ വിശേഷിച്ചത് …! സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല , അയാൾക്ക് കിട്ടാത്ത എന്തെങ്കിലും ഔദാര്യം നിങ്ങൾക്ക് കിട്ടുമെന്ന് കരുതരുത്. സോഫിയ ഖുറേഷിയെ ഭീകരവാദത്തോട് ചേർത്ത് കെട്ടാൻ മടിയില്ലാത്ത കൂട്ടർ നിങ്ങളെയൊക്കെ രാജ്യസ്നേഹികളായി പരിഗണിക്കും എന്ന് സ്വപ്നം പോലും കാണരുത്. ഓപ്പറേഷൻ സിന്ദൂർ ...

രാമനും സീതയ്ക്കും അനുയായികൾ കൂടുന്തോറും ഷവർമ കച്ചവടം പൊടിപൊടിക്കും.

Image
  കേരളത്തിൽ രാമനും സീതക്കും അനുയായികൾ കൂടി വരുന്നുണ്ട്. മാനിന്റെ മാംസം ചുട്ടെടുത്ത് വാസ്തുബലി നടത്തുന്ന രാമനെ പറ്റി വാല്മീകി വിവരിക്കുന്നുണ്ട്. വനവാസത്തിന് പോകുന്ന സീത, ഗംഗക്ക് വഴിപാടായി നേരുന്നത് മാംസച്ചോറാണ്. ചുട്ട മീൻ നൽകി സീതയെ സന്തോഷിപ്പിക്കുന്ന രാമന്റെ ചിത്രം വാൽമീകി വരച്ചിടുന്നുണ്ട്. ദശരഥൻ നടത്തിയ അശ്വമേധയാഗത്തിൽ കുതിരയുടെ മാംസം വേവിക്കുന്നതിനെ കുറിച്ചും വാൽമീകി എഴുതുന്നുണ്ട്. രാമനും സീതയ്ക്കും അനുയായികൾ കൂടുന്തോറും ഷവർമ കച്ചവടം പൊടിപൊടിക്കും. ആർഎസ്എസ്സിന് വിഷം തോന്നിയിട്ട് ഒരു കാര്യവുമില്ല

ആ 26 പേർക്ക് നീതി ചോദിക്കാൻ പോയതിന്റെ പേരിൽ കൊല്ലപ്പെട്ട 21 പേർക്ക് ആര് നീതി വാങ്ങികൊടുക്കും.?

  പഹൽഗാമിൽ ഭീകരർ കൊന്നുകളഞ്ഞ 26 പേരുടെ ജീവന് രാജ്യം കണക്ക് ചോദിച്ചു. അവർക്ക് നീതി കിട്ടി എന്ന കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ ആർക്കും സംശയമില്ല. ആ 26 പേർക്ക് നീതി ചോദിക്കാൻ പോയതിന്റെ പേരിൽ കൊല്ലപ്പെട്ട 21 പേർക്ക് ആര് നീതി വാങ്ങികൊടുക്കും. ? പഞ്ചാബ് കാശ്മീർ അതിർത്തികളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നൂറു കണക്കിന് വീടുകൾ തകർക്കപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആരും അവരെ തിരിഞ്ഞു നോക്കുന്നില്ല , നഷ്ടപരിഹാരമില്ല , ചികിൽസയില്ല , പുനർനിർമാണമില്ല..! ഒരു നേതാവും അവരെക്കുറിച്ച് സംസാരിക്കുന്നില്ല. വീട്ടിൽ സിന്ദൂരം തൊടുന്ന സ്ത്രീകൾ ഉള്ളവർക്ക് മാത്രമാണോ നീതിക്ക് അർഹതയുള്ളത് ? പഞ്ചാബിലെയും കാശ്മീരിലെയും അതിർത്തികളിൽ താമസിക്കുന്ന പാവപ്പെട്ട ഗ്രാമീണർക്ക് നീതി വേണ്ടേ ? ഭരിക്കുന്ന പാർട്ടി മാത്രമല്ല പ്രതിപക്ഷത്തുള്ളവരും അവരെ തിരിഞ്ഞു നോക്കുന്നില്ല …!

എന്തൊക്കെ കോണോത്തിലെ നിയമമാണ് ഈ നാട്ടിൽ?

Image
  കെട്ടിടമുണ്ടാക്കിയ കോൺട്രാക്ട്രറേയും ജോലിക്കാരെയും അവർ ചായകുടിച്ച സമീപത്തെ കടക്കാരനെയും കൂടി പ്രതി ചേർക്കണം.  എന്തൊക്കെ കോണോത്തിലെ നിയമമാണ് ഈ നാട്ടിൽ? ഇവനൊന്നും ചോറല്ലേ തിന്നുന്നത്. കെട്ടിടം വാടകക്ക് കൊടുത്തയാൾക്ക് അവിടെ കാവലിരിക്കലാണോ പണി? അതോ  അടുക്കളയിലും ബെഡ്റൂമിലും സിസിടിവി വെക്കണോ?  സാമാന്യ ബുദ്ധിയില്ലാത്ത കുറെ ഉദ്യോഗസ്ഥരും നേതാക്കന്മാരും…!

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.

Image
 ജീയുടെ പ്രസംഗത്തിൽ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമുണ്ട്. 1) പാകിസ്ഥാനിൽ 5 മില്യൺ ഹിന്ദുക്കളുണ്ടായിട്ടും ഹിന്ദുവിനെ കൊല്ലാൻ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ ഭീകരവാദികൾ എന്തിന് കാശ്മീരിലേക്ക് വന്നു? പാക്കികൾക്ക് ശത്രുത ഇന്ത്യയോടാണ്, മതമല്ല അവരുടെ പ്രശ്നം അവരേറ്റവും കൂടുതൽ കൊന്നത് കാശ്മീരിലെ മുസ്ലിംകളെയാണ്. 1947 ന് ശേഷം അവർ ആദ്യമായി മതം നോക്കി കൊന്നത് പഹൽഗാമിലാണ്. അവരത് ചെയ്തില്ലായിരുന്നുവെങ്കിൽ, കണ്ണിൽ കണ്ടവരെയെല്ലാം കൊന്നിരുന്നു എങ്കിൽ ജീക്ക് വികാര ഭരിതനാകാൻ ‘സിന്ദൂരം’ എന്ന പേര് ഉണ്ടാകുമായിരുന്നില്ല. സിന്ദൂരം തൊടുന്ന കോടിക്കണക്കിന് സ്ത്രീകളുടെ മനസ്സിൽ തൊടാൻ ജീക്ക് കഴിയുമായിരുന്നില്ല. 2) സംഘർഷം തുടങ്ങിയ ആദ്യ ദിവസം മുതൽ അന്തരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യയുടെ 2-5 റാഫേൽ വിമാനങ്ങൾ ശത്രു സൈന്യം അടിച്ചിട്ടു എന്ന ആരോപണമുണ്ട്. സൈന്യമോ ജീയോ അത് നിഷേധിച്ചിട്ടില്ല. കോടികൾ അഴിമതി നടത്തിയ റഫേൽ വഴിയുള്ള അഴിമതി ഇനിയും തുടരും. മാർക്കറ്റ് വിലയുടെ നാലിരട്ടി കൊടുത്ത് നേരത്തെ 36 വിമാനങ്ങൾ വാങ്ങിയതിന് പുറമെ 26 എണ്ണം കൂടി വാങ്ങുന്നുണ്ട്. റഫേൽ എന്ന വാക്ക് ചർച്ചയാകാതിരിക്കണമെന്ന് ജീക്ക് നിർബന്ധമുണ്ട്.  3) ഇന...