പെരിന്തൽമണ്ണയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച എത്ര യുവ നേതാക്കളുടെ വാളുകളിൽ ബിന്ദു പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്ന് നോക്കൂ, നമ്മുടെ വംശീയ ബോധത്തിൻറെ ആഴം മനസ്സിലാകും.
രണ്ട് പോലീസ് അതിക്രമങ്ങളും നമ്മളും… പോലീസ് അതിക്രമങ്ങൾ കേരളത്തിൽ പുതുമയുള്ള വിഷയമല്ല. പക്ഷേ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട രണ്ട് പോലീസ് അതിക്രമങ്ങൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. ഒന്ന്) പെരിന്തൽമണ്ണയിൽ വിസ്ഡം മുജാഹിദ് നടത്തിയ ലഹരി വിരുദ്ധ സമ്മേളനത്തിലേക്ക് കടന്നു ചെന്ന് പോലീസ് കാണിച്ച പരാക്രമം. സൗമ്യതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തിൽ പോലീസ് പരിധിവിട്ട് പെരുമാറിയതാണ് വിഷയം. മുസ്ലിം സമുദായത്തോട് കേരള പോലീസിന്റെ സമീപനത്തിലുള്ള ചിറ്റമ്മ നയമാണ് വിഷയം കത്തിപ്പിടിക്കാൻ കാരണമായത്, കൂട്ടത്തിൽ ആ പോലീസുകാരൻറെ ഇളിയും. രണ്ട്) പേരൂർക്കട പോലീസ് സ്റ്റേഷനിൽ ബിന്ദു എന്ന ദലിത് സ്ത്രീയോട് പോലീസ് കാണിച്ച അതിക്രമം. അവർ പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന വീട്ടിലെ സ്വർണ്ണം കാണാതെ പോയതിനെ തുടർന്ന് വീട്ടുടമ കൊടുത്ത പരാതിയിൽ നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദ്ദിച്ചു കുടിക്കാൻ പച്ചവെള്ളം പോലും കൊടുത്തില്ല. താൻ മോഷ്ടിച്ചിട്ടില്ല എന്ന് ബിന്ദു കരഞ്ഞു പറഞ്ഞിട്ടും പൊലീസ് ചെവി കൊണ്ടില്ല. ഓർക്കണം പരാതിക്കാരിയും ഒരു സ്ത്രീയാണ്. മോഷ്ടിച്ചത് ബിന്ദുവാണ് എന്ന് ...